അമ്പലവയൽ: അമ്പലവയലിൽ സ്വകാര്യ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു.അമ്പലവയൽ കുപ്പക്കൊല്ലി താഴത്തുകവല കുണ്ടുപള്ളിയാലിൽ അഷ്റഫിന്റെ മകൻ സൽമാനുൽ ഫാരിസ് (20) ആണ് മരിച്ചത്.
സംഭവത്തിൽ മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്ന് വിവരം.തിങ്കളാഴ്ച രാത്രി ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിലാണ് സൽമാൻ കുഴഞ്ഞുവീണത്. ആദ്യം അമ്പലവയലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.