തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ശക്തമായ ജാഗ്രത തുടരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് അറിയിച്ചു. പ്രദേശത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കരുത്. രാത്രി 7.30ന് ശേഷം ഒറ്റപെട്ട സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. വനപ്രദേശത്തിനോടും തോട്ടങ്ങളോടും ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവർ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനോ സഞ്ചാരികൾ വനാതിർത്തിയിൽ പുറത്തിറങ്ങുകയോ ചെയ്യരുത്. ആശങ്ക ഒഴിയുന്നതു വരെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ.
ആവശ്യമെങ്കിൽ മുൻകരുതലോടുകൂടെ കൂട്ടമായി മാത്രം യാത്ര ചെയുക . രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിട്ട് റോഡിൽ പുറത്തിറങ്ങാൻ ശ്രമിക്കരുത്