കോഴിക്കോട്: നോർക്ക ഓഫീസിനു മുൻപിൽ ജില്ലാ പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിലെ പ്രവാസി പെൻഷൻ 2024 പ്രവാസികൾക്ക് പ്രഖ്യാപിച്ച ബജറ്റിലെ പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക, 60 വയസ്സ് കഴിഞ്ഞു പ്രവാസികൾക്ക് ഉപാധികളില്ലാതെ പെൻഷൻ അനുവദിക്കുക പുനരധിവാസ പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് ജില്ല നോർക്ക ഓഫീസിനു മുൻപിൽ അവകാശ സംരക്ഷണ ധർണ്ണ നടത്തി
പ്രസ്തുത ധർണ്ണ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ: പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ പ്രവാസി കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ബാബു കരിപ്പാല അധ്യക്ഷത വഹിക്കുകയും ഇബ്രാഹിം വരിക്കാട്ട് സ്വാഗതം പറയുകയും കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് മുഖ്യപ്രഭാഷണം നടത്തുകയും രാമചന്ദ്രൻ മാസ്റ്റർ നിസാർ പുനത്തിൽ ,കെ സി രവീന്ദ്രൻ ,കെ കെ സീതി , ആർ കെ രാജീവൻ ,ഷമീർ കൊമ്മേരി ,ലൈജു അരീപ്പറമ്പിൽ, ബഷീർ കോതലൂർ, ഹനീഫ ചക്കും കടവ്, സഹദ് മണിയോട് സുബൈദ തൂണേരി, സിന്ധു നെന്മന മനോരൻ , ഓ പി കുഞ്ഞബ്ദുള്ള ,അബ്ബാസ് കൊടുവള്ളി. എന്നിവർ ആശംസ അറിയിക്കുകയും ഗഫൂർ ഇയ്യാട് നന്ദി പറയുകയും ചെയ്തു