ബത്തേരി :പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ നടവയൽ കായക്കുന്ന് തലാപ്പിൽ വീട്ടിൽ ടി.എ. റിനീഷ് (33) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബത്തേരി ടൗണിലെ ലോഡ്ജിലെത്തിച്ചാണ് കുട്ടിയെ ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.