മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാട്ടിമൂല കാപ്പുമ്മൽ ജഗൻനാഥ് (20) ആണ് മരിച്ചത്. സഹയാത്രികനായ ആലാറ്റിൽ വടക്കേ പറമ്പിൽ അനൂപ് (20), കാർ ഡ്രൈവർ വാളാട് നിരപ്പേൽ എൻ.എം സണ്ണി (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വാളാട് കുരിക്കിലാൽ ഭഗവതി ക്ഷേത്രത്തിനു സമീപം വെച്ച് രാത്രിയിലാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കുകളോടെ ജഗനെ ഗവ: വയനാട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.