നടവയൽ: കാട്ടാന വാഴകൃഷി നശിപ്പിച്ചതോടെ പ്രതിസന്ധിയിലായ പാതിരിയമ്പത്തെ ഗോത്ര കർഷകൻ കണ്ണന് നഷ്ടപരിഹാരത്തുകയുടെ ആദ്യഘഡു കൈമാറി.ഇരുപത്തി അയ്യായിരം രൂപയാണ് കണ്ണന് ആദ്യഗഡുവായി കൈമാറിയത്. 25,000 രൂപ ചെതലയം ഡെപ്യൂട്ടി റേഞ്ചർ രാജീവ് കുമാർ കൈമാറി. വാർഡ് അംഗം ഷീമ മാനുവൽ, നാട്ടുകാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.കാട്ടാന വാഴകൃഷി നശിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച്ച കണ്ണൻ ഫോറസ്റ്റ് ഔട്ട് ഹൗസിന് മുകളിൽ കയറി വിഷകുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കർഷകന് നഷ്ടപരിഹാരത്തുക ആദ്യഘഡു കൈമാറി
