മാനന്തവാടി: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് തലപ്പുഴയിൽ വനംവകുപ്പിന്റെ മെഗാ തെരച്ചിൽ അവസാനിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. കടുവയെ തിരിച്ചറിഞ്ഞതായും എട്ട് വയസ് പ്രായമുളള പെൺ കടുവയുടെ ദൃശ്യം നേരത്തെ ലഭിച്ചിരുന്നതായും നോർത്ത് വയനാട് DFO മാർട്ടിൻ ലോവൽ പറഞ്ഞു.
ഒരു മാസത്തിനിടെ തലപ്പുഴയിൽ പലയിടങ്ങളിലായി കടുവ എത്തിയതോടെയാണ് ജനങ്ങൾ ഭീതിയിലായത്. വനംവകുപ്പിന്റെ കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതിന് പിന്നാലെ പലരും കടുവയെ നേരിൽ കാണുകയും ചെയ്തു. ഇതോടെയാണ് പ്രദേശത്ത് മെഗാ തിരച്ചിലിന് തീരുമാനമായത്.തലപ്പുഴ 43ാം മൈൽ, ജോൺസൺകുന്ന്, കമ്പിപ്പാലം, കരിമാനി പാരിസൺ എസ്റ്റേറ്റിനോട് ചേർന്ന വനപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരച്ചിൽ നടത്തിയത്.