ന്യൂഡൽഹി :മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗ റാം ആശുപ്രതിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.
ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ വ്യാഴാഴ്ച്ച രാവിലെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ അവർ ഗ്യാസ്ട്രോ എൻ്ററോളജി വിദഗ്ധൻ ഡോ. സമീരൻ നന്ദിയുടെ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടാനാകുമെന്നും ഗംഗാറാം ആശുപത്രി ഡോ. അജയ് സ്വരൂപ് പറഞ്ഞു.