ന്യൂസിലാന്റ് : ന്യൂപ്ലൈമൗത് യിൽ ലോക മാതൃഭാഷാ ദിനത്തോട് അനുബന്ധിച്ച് വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി. മലയാള ഭാഷയെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുത്ത വയനാട് സ്വദേശിനിയായ നാലാംക്ലാസുക്കാരൻ ഡിയോൺ ജോ രാജീവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മൈഗ്രന്റ് കണക്ഷൻ, ഇന്റർനാഷണൽ ക്ലബ് എന്നിവരുടെ നേന്ത്രത്വത്തിൽ ന്യൂസിലാണ്ടിലെ, തരാനക്കിയിലുള്ള ന്യൂപ്ലൈമൗത് ഡിസ്ട്രിക്ട് കൗൺസിൽ ചെമ്പറിൽ വച്ചായിരുന്നു മത്സരം. “എന്ത് കൊണ്ട്, ഞാൻ ജീവിക്കുന്ന സ്ഥലമായ തരാനക്കിയെ ഇഷ്ടപെടുന്നു”എന്നായിരുന്നു മത്സരത്തിന്റെ വിഷയം. ന്യൂസിലാൻഡിൽ സ്ഥിരതാമസം ആക്കിയ, വിവിധ ഭാഷകൾ സംസാരിക്കുന്ന 9-14 വയസ് വരെയുള്ള കുട്ടികൾക്കായിട്ടായിരുന്നു മത്സരം. വിവിധ പ്രാദേശിക ഭാഷകളെ പ്രതിനിധീകരിച്ചുകൊണ്ട് കുട്ടികൾ അവരവരുടെ ഭാഷകളിൽ പ്രസംഗം അവതരിപ്പിച്ചു. റൊമാണിയൻ, കൊറിയൻ,മണ്ടാരിന്, മാവോറി, വിയറ്റ്നാം, ഫിലിപിൻസ്,സ്വിസ്സ് ,ജർമൻ എന്നീ ഭാഷകളിലാണ് കുട്ടികൾ പ്രസംഗിച്ചത്. ഉള്ളടക്കം, അവതരണം, ഭാഷാ വൈദഗ്ദ്ധ്യം എന്നിവയെ അടിസ്ഥാനമാക്കി ജഡ്ജിമാർ പ്രകടനങ്ങൾ വിലയിരുത്തി. ഭാഷാ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയ ഭാഷകൾ സംരക്ഷിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്.
“വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, എന്നാൽ അതിലും പ്രധാനമായി, എന്റെ മാതൃ ഭാഷയായ മലയാളത്തെ മറ്റുള്ളവരുമായി പങ്കിടാനുള്ള അവസരത്തിന് ഞാൻ നന്ദിയുള്ളവനാണ്,’ ഒന്നാം സമ്മാനം നേടിയ ഡിയോൺ പറഞ്ഞു.
പരിപാടിയുടെ പ്രധാന സംഘടകയായ Zay Griffith പരിപാടിയുടെ ഫലത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. ‘മാതൃഭാഷ സംസാരിക്കുന്നവർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ഭാഷാ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഒരു വേദി ഒരുക്കിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.’എന്ന് അവർ അഭിപ്രായപെട്ടു.
ഭാഷാ സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ലോകത്തിലെ സമ്പന്നമായ ഭാഷാ പൈതൃകത്തെ ആഘോഷിക്കുന്നതിനുമുള്ള പ്രവർത്തനത്തിനുള്ള ആഹ്വാനത്തോടെയാണ് പരിപാടി അവസാനിച്ചത്. വയനാട്ടിൽ നിന്നും ന്യൂസിലാൻഡിലെ ന്യൂപ്ലേയ്മത്ത് താമസക്കാരായ വയനാട് സ്വദേശികളായ നീർവാരം പുരക്കൽ ശ്രീ രാജീവ് പിജെ, ശ്രീമതി നിഷാ കുര്യാക്കോസ് എന്നിവരുടെ മകനാണ് മാസ്റ്റർ ഡിയോൺ പി രാജീവ്. വല്യമ്മ ശ്രീമതി റോസമ്മ ജോസഫ് പ്രസംഗ പരിശീലനത്തിൽ കുട്ടിയെ സഹായിച്ചു. സഹോദരി റോ രാജീവ്.