കൽപ്പറ്റ:സംസ്ഥാന റവന്യു അവാർഡ് തിളക്കത്തിൽ ജില്ല. റവന്യു സർവേ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവച്ച ജീവനക്കാരെ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ മികച്ച സർവേ ഓഫിസായി ബത്തേരി റീസർവേ സൂപ്രണ്ട് ഓഫിസ് തിരഞ്ഞെടുത്തു. ഉത്തര മേഖലയിലെ മികച്ച താലൂക്ക് സർവേയറായി ബത്തേരി താലൂക്ക് ഓഫിസിലെ റീന ആന്റണിയെയും മികച്ച സർവേയറായി മാനന്തവാടി റീസർവേ സൂപ്രണ്ട് ഓഫിസിലെ സി.കെ ജീവനെയും തിരഞ്ഞെടുത്തു.
മികച്ച കോൺട്രാക്ട് സർവേയറായി ബത്തേരി സർവേ സൂപ്രണ്ട് ഓഫിസിലെ പി.പി ഗ്രീഷ്മയെ തിരഞ്ഞെടുത്തു. ഫെബ്രുവരി 24 ന് വൈകിട്ട് നാലിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന അവാർഡ് ദാന പരിപാടിയിൽ മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്യും.മികച്ച ഓഫിസിനുള്ള അവാർഡ് ബത്തേരി സർവേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ് ഏറ്റുവാങ്ങും.