തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്. കൊല്ലം ജില്ലയിൽ ആറും തിരുവനന്തപുരം എറണാകുളം ജില്ലകളിൽ നാലും വാർഡുകളിൽ തെരഞ്ഞെടുപ്പ് നടക്കും. പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിലും മലപ്പുറത്തും രണ്ടും ഇടത്ത് വോട്ടെടുപ്പുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ വാർഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിൽ 16 എണ്ണം എൽഡിഎഫിന്റെയും 10 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് വാർഡുകളാണ്. നാളെ പത്ത് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കി നിൽക്കേ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നണികൾ അഭിമാന പോരാട്ടമായാണ് കണക്കാക്കുന്നത്.