ഈരാറ്റുപേട്ട- ചാനൽ ചർച്ചയിൽ മതവിദ്വേഷം പരത്തുന്ന പരാമർശം നടത്തിയ കേസിൽ പി.സി ജോർജിനെ റിമാൻ്റ് ചെയ്. രണ്ടാഴ്ചത്തേക്കാണ് ജോർജിനെ റിമാന്റ് ചെയ്തത്. ഈരാട്ടുപേട്ട മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതിയാണ് ജോർജിനെ റിമാന്റ് ചെയ്തത്. ഇന്ന് വൈകിട്ട് ആറു മണി വരെ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ വിടും. ഇതിന് ശേഷം രണ്ടാഴ്‌ചത്തേക്കാണ് റിമാന്റ് ചെയ്തത്.
നേരത്തെ ഹൈക്കോടതിയും പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പി.സി ജോർജ് നേരത്തെയും ഇത്തരത്തിൽ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. പരാമർശത്തിൽ ജോർജ് ഖേദം പ്രകടിപ്പിച്ചിരുന്നു.