തിരുവനന്തപുരം: വാഹന പൊല്യൂഷന്‍ പരിശോധനയില്‍ ഇളവ് പ്രഖ്യാപിച്ച് മോട്ടാര്‍ വാഹന വകുപ്പ്. ആറ് ദിവസം പിഴ ഈടാക്കരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
27 വരെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കില്ല. പിയുസിസി പോര്‍ട്ടല്‍ തകരാറിലായതിനാലാണ് തീരുമാനം.22-ാം തിയതി മുതല്‍ പിയുസിസി പോര്‍ട്ടലിന്റെ പ്രവര്‍ത്തനം തകരാറിലാണെന്ന് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സര്‍വറിലാണ് തകരാര്‍. ഇത് പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണം. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ക്ക് പിയുസിസി സര്‍ട്ടിഫിക്കറ്റ് നേടാന്‍ സാധിക്കില്ല. ഈ സാഹചര്യം പരിഗണിച്ചാണ് നടപടി. 22ാം തിയതി മുതല്‍ 27ാം തിയതി വരെ പിയുസിസി എക്സ്പെയറാകുന്നവരുടെ വാഹനങ്ങള്‍ പരിശോധനയില്‍ കാണുകയാണെങ്കില്‍ ഇവയ്ക്ക് പിഴയിടേണ്ടതില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്