നെല്ലിപ്പൊയിൽ: കേരളത്തിലെ ക്രൈസ്തവരുടെ സാമ്പത്തിക, വിദ്യാഭ്യാസ,ക്ഷേമ കാര്യങ്ങളിലെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുവാക്കാൻ തയ്യാറാകാത്തതിനെതിരെ കത്തോലിക്ക കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പ്രതിഷേധിച്ചു.
കത്തോലിക്ക കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് ഡയറക്ടർ ഫാദർ ജോർജ് കറുകമാലിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ അധ്യക്ഷത വഹിച്ചു. ഷിന്റോ കുന്നപ്പള്ളി, ഡെല്ലീസ് കാരിക്കുഴി,ജോയ് മൂത്തേടത്ത്,ലൈജു അരീപ്പറമ്പിൽ,പോൾസൺ കരിനാട്ട്, ജോളി വാണിയപുരക്കൽ,സണ്ണി വെള്ളക്കാക്കൂടി, ഷാജി പേണ്ടാനത്ത്,ജെസ്സി മങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
*