മലപ്പുറം :കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുഴിയെടുത്ത സ്ഥലത്ത് കൂട്ടിയിട്ട് മൺകുനയിൽ തട്ടിയാണ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.സംഭവസ്ഥലത്ത് വാഹനഗതാഗതത്തിന് നേരിയ രീതിയിലുള്ള തടസ്സം നേരിടുന്നു. അപകടത്തിൽപ്പെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിട്ടുണ്ട്. നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരും സമീപത്തെ ആംബുലൻസ് ഡ്രൈവർമാരും ചേർന്നാണ് ബസ്സിൽ ഉണ്ടായിരുന്ന ആളുകളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
പുത്തനത്താണി ചുങ്കത്ത് ബസ് മറിഞ്ഞു, 17പേർക്ക് പരിക്ക്
