കല്‍പ്പറ്റ: എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ യു.ജി.സി. നെറ്റ് ജേതാവായ കല്ലങ്കോടന്‍ ജഹാന ഷെറിനെ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക് ഉപഹാരം കൈമാറി.യൂണിറ്റ് പ്രസിഡണ്ട് ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.തരുവണ എം എസ് എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഓഫീസിലേക്ക് നല്‍കുന്ന ക്രോക്കറി ഉപകരണങ്ങള്‍ എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി മുണ്ടോളി പോക്കു വിതരണം ചെയ്തു.
എം.എസ്.എസ് ജില്ലാ ജോ.സെക്രട്ടറി സലീം അറക്കല്‍, ട്രഷറര്‍ വി. ബദറുദ്ദീന്‍, സെറീന ഷാജി, ജമീല മാടായി, സലീന കരീം, റഫ് ല ലിനീഷ് നജ്മുദ്ദീന്‍, കെ പി ഷാജി, കെ അബ്ദുല്‍ കരീം, വി പാത്തുമ്മ , വി ബല്‍ക്കീസ്, സക്കീന മങ്ങാടന്‍, സുഹറ മാമ്പറ്റ, ഷുക്കൂര്‍ മങ്ങാടന്‍, ആയിഷ അഷ്മിറ അസീസ്, സുബൈദ മുനവ്വര്‍ , സുബൈദ നെടുമ്പ്രം, കെ ജഹാന ഷെറിന്‍, ടി.ഫാരിജ, എം കെ സഫീന, ആര്‍ റഹ്‌മത്ത്, കെ. ആബിദ, മഞ്ഞിലേരി നാസര്‍, കല്ലങ്ങോടന്‍ സലാം, കെ.പി. ബഷീര്‍, അഷ്‌കര്‍ കൊടശ്ശേരി, പി.പി. മുഹമ്മദ്, പ്രസംഗിച്ചു. കല്ലങ്ങോടന്‍ ജസീത ഡാലിയ സ്വാഗതവും റീന ഷാജി നന്ദിയും പറഞ്ഞു.