നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭർത്താവ് ഷാനിൻ്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

രാത്രി 8 മണിക്ക് കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഭർതൃവീട്ടുകാർ പറയുന്നത്. ഈ വർഷം ഫെബ്രുവരി 2നായിരുന്നു ഷാനിൻ്റെയും ആർദ്രയുടെയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.

 

(ശ്രദ്ധിക്കുക: ആത്മഹത്യയ്ക്കും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *