മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 16 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മൈസൂർ മൊഹല്ല സ്വദേശി തരുൺ ജെയിൻ (20)താണ് അറസ്റ്റിലായത്. മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷും സംഘവും ചേർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തതായി അധികൃതർ അറിയിച്ചു. പ്രിവൻ്റീവ് ഓഫീസർമാരായ രഞ്ജിത്ത് സി.കെ, ചാൾസ് കുട്ടി ടി.ഇ, സി.ഇ.ഒ മാരായ ശിവൻ ഇ.ബി, സുധീഷ് വി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
കഞ്ചാവുമായി മൈസൂർ സ്വദേശി പിടിയിൽ
