കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. മൊകേരി വള്ള്യായിയിലെ ശ്രീധരൻ എ കെ(70)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.കാട്ടുപന്നി നിരന്തരം ആക്രമിക്കുകയായിരുന്നു ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു.മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്
കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
