കൽപ്പറ്റ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു .ജില്ലയിൽ 11640 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 5850 പെൺകുട്ടികളും 5790 ആൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. എസ് ടി വിഭാഗത്തിൽ 1185 പെൺകുട്ടികളും 1194 ആൺകുട്ടികളും അടക്കം 2379 കുട്ടികൾ പരീക്ഷ എഴുതുന്നു. എസ് സി വിഭാഗത്തിൽ 555 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 90 പരീക്ഷാ കേന്ദ്രങ്ങളും ചോദ്യക്കടലാസ് വിതരണത്തിന് 19 ക്ലസ്റ്ററുകളുണ്ട്. ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലാണു കൂടുതൽ പേർ പരീക്ഷ എഴുതുന്നത് – 440 പേർ. 26ന് പരീക്ഷകൾ അവസാനിക്കും.
9789 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നത്. സയൻസ് വിഭാഗത്തിൽ 3908 പേരും ഹ്യുമാനിറ്റീസിൽ 3032 പേരും കൊമേഴ്സിൽ 2849 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. 29ന് പരീക്ഷകൾ അവസാനിക്കും.