കോഴിക്കോട് : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ ജീവനെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഷഹബാസിന്റെ ഉറ്റസുഹൃത്തെന്ന് പിതാവ് ഇക്ബാല്‍തന്റെ വീട്ടില്‍ ചായസല്‍ക്കാരത്തിന് എത്തിയ കുട്ടി, ചായ കുടിച്ച ശേഷം വളരെ സന്തോഷത്തോടെ പോയ അതേ വിദ്യാർത്ഥി തന്റെ മകനെ ചതിച്ചു എന്ന് അറിഞ്ഞപ്പോള്‍ നെഞ്ച്പൊട്ടി പോയെന്നും പിതാവ് വികാരാധീനനായി പറഞ്ഞു.
ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം ഇന്നലെയാണ് കണ്ടത്. കണ്ടപ്പോള്‍ തന്നെ താനും ഭാര്യയും ആകെ തകർന്നു പോയെന്നും പിതാവ് പറഞ്ഞു. തന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല. ചെയ്തിരുന്നുവെങ്കില്‍ ആക്രമണത്തിന് ഒരു കാരണമെങ്കിലും ഉണ്ടായിരുന്നേനേ. ഒരു കാര്യത്തിലും ഇടപെടാത്ത, ഒരു പ്രശ്നത്തിലും പോകാത്ത തന്റെ നിരപരാധിയായ മകനെ എല്ലാവരും കൂടിച്ചേർന്ന് കൊലപ്പെടുത്തിയത് തനിക്കും കുടുംബത്തിനും താങ്ങാനാവുന്നില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇക്ബാല്‍ പറഞ്ഞു