ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 ഒക്ടോബര്‍ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു.
2023 ഒക്ടോബര്‍ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് ജനന തീയ്യതി തെളിയിക്കാന്‍ മറ്റൊരു രേഖയും ഇല്ലാത്ത സാഹചര്യമാണ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.