മലപ്പുറം : താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി.കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്.മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു.കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ എന്മോർ എക്സ്‌സ്പ്രസിൽ നിന്ന് കണ്ടെത്തിയത്.റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ യാത്ര തുടരുകയാണ്.കുട്ടികളെ കണ്ടെത്തിയ വിവരം താനൂർ പൊലീസും സ്ഥിരീകരിച്ചു.കുട്ടികളെ കേരളത്തിൽ എത്തിക്കാനായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം മുംബൈയിലേക്ക് തിരിച്ചു.