കൊച്ചി: ISL സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കൊച്ചിയിൽ 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. ദയനീയ പ്രകടനത്തോടെ ലീഗിൽ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് ഓർത്തിരിക്കാനെങ്കിലും ഒരു പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ കാണികളും തീരെ കുറവായിരുന്നു. ഇന്നത്തെ കാണികളുടെ എണ്ണവും ടീമിന്റെ അവസ്ഥയുടെ ഉദാഹരണമായിരിക്കും.
ISL സീസണിലെ അവസാന പോരിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
