കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ യുവാക്കൾക്ക് എംഡിഎംഎ വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടിയും സംഘവും കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയിഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌തു.കൽപ്പറ്റ പുത്തൂർവയൽ സ്വദേശി ആഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (24), മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ സ്വദേശി പുത്തൂക്കണ്ടി വീട്ടിൽ മുഹമ്മദ് അസനുൽ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി ചോലക്കൽ വീട്ടിൽ അബ്ദുൽ മുഹമ്മദ് ആഷിഖ് (22 ) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്
കൽപ്പറ്റയിൽ വൻമയക്കുമരുന്ന് വേട്ട എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
