ലോക വനിതാ ദിനം ; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വനിതാ സംഗമം നടത്തി

മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്നായി 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി.

ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ , ഡോ.ഷാനവാസ്‌ പള്ളിയാൽ, ആസ്റ്റർ വളന്റിയർ ലീഡ് മുഹമ്മദ്‌ ബഷീർ, സ്റ്റുഡന്റസ് യൂണിയൻ പ്രതിനിധി അമീർ സുഹൈൽ ഇ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കലും നടന്നു. ഒപ്പം ഓരോ കുടുംബത്തിനും അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണവും ഉണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *