സംഭരണശാലകളിലെ പച്ചരി പൂര്‍ണമായും റേഷന്‍കടകളിലേക്ക് മാറ്റും. സപ്ലൈകോയുടെ സംഭരണശാലകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ പച്ചരിയും മാര്‍ച്ച് 31നകം റേഷന്‍കടകളിലൂടെ വിതരണംചെയ്യാന്‍ പൊതുവിതരണവകുപ്പ് നിര്‍ദേശം നല്കി.
സമ്പുഷ്ടീകൃതമല്ലാത്ത ഇനം പച്ചരിയുടെ സ്റ്റോക്കാണ് സംഭരണശാലകളില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കേണ്ടത്. സപ്ലൈകോയുടെ 56 സംഭരണശാലകളിലും അധികപച്ചരി സ്റ്റോക്കുള്ളതായാണ് സൂചന. പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ള പച്ചരി അധികമായി എത്തിക്കുന്നത് സംഭരണസൗകര്യം കുറഞ്ഞ റേഷന്‍കടയുടമകളെ ബുദ്ധിമുട്ടിലാക്കും. വിതരണത്തോത് കൂടിയതോടെ റേഷന്‍പച്ചരി വ്യാപകമായി കരിഞ്ചന്തയിലും എത്തിത്തുടങ്ങിയിട്ടുണ്ട്. വിതരണത്തിന് കൂടുതല്‍ വാഹന സൗകര്യം ആവശ്യമെങ്കില്‍ ഏർപ്പെടുത്താമെന്ന് പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണര്‍ സപ്ലൈകോയുടെ സംഭരണശാലകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ പച്ചരിയും റേഷൻകടകളില്‍ എത്തിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ഉറപ്പാക്കണം.