ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്

ദുബായ് :ഐസിസി ചാമ്പ്യൻസ് ട്രോഫി കലാശ പോരാട്ടത്തില്‍ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി, തകര്‍പ്പന്‍ തുടക്കമിട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി.അര്‍ധ ശതകവുമായി അദ്ദേഹം അരങ്ങുതകര്‍ത്തിരുന്നു. 83 ബോളില്‍ 76 റണ്‍സെടുത്താണ് അദ്ദേഹത്തിന്റെ മടക്കം. അതേസമയം, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന വിരാട് കോലി വന്നതുപോലെ മടങ്ങി. രണ്ട് ബോളില്‍ ഒരു റണ്‍സെടുത്ത് ബ്രേസ്‌വെല്ലിന്റെ ബോളില്‍ എല്‍ ബിയില്‍ കുടുങ്ങുകയായിരുന്നു അദ്ദേഹം. 50 ബോളില്‍ 31 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പവലിയനില്‍ എത്തി.

 

പേസര്‍മാരെ കണക്കിന് ശിക്ഷിച്ച ഇന്ത്യന്‍ ബാറ്റിങ് നിരക്ക് പക്ഷേ സ്പിന്നര്‍മാരെ ആ നിലയ്ക്ക് എടുക്കാനാകുന്നില്ല. കിവീസും ഇങ്ങനെയായിരുന്നു. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചാണ് ഫൈനലിന് ഒരുക്കിയത്. ശ്രേയസ് അയ്യരും അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്പിന്‍ വജ്രായുധമാക്കിയ ഇന്ത്യ, ന്യൂസിലന്‍ഡിനെ 251 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്. ന്യൂസിലന്‍ഡിന്റെ നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് കടപുഴക്കിയത്. അതേസമയം, ഡാരില്‍ മിച്ചലിന്റെയും (101 ബോളില്‍ 63) മൈക്കല്‍ ബ്രേസ്വെലിന്റെയും (40 ബോളില്‍ 53*) അര്‍ധ സെഞ്ചുറികള്‍ ആണ് കിവികളുടെ രക്ഷയ്ക്ക് എത്തിയത്.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ന്യൂസിലന്‍ഡ്. സ്‌കോര്‍ ബോര്‍ഡ് 57ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 15 റണ്‍സെടുത്ത വില്‍ യംഗ് പുറത്താകുകയായിരുന്നു. യംഗിനെയും 52 ബോളില്‍ 34 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനെയും വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 29 പന്തില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടെയും 14 പന്തില്‍ 11 റണ്‍സെടുത്ത കെയിന്‍ വില്യംസണിന്റെയും വിക്കറ്റുകള്‍ കുല്‍ദീപ് യാദവ് എടുത്തു. 30 ബോളില്‍ 14 റണ്‍സെടുത്ത ടോം ലഥമിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജയും പിഴുതു. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റുണ്ട്.

 

സെമിയില്‍ ഓസ്ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരുക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ടൂര്‍ണമെന്റില്‍ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *