ബത്തേരി: ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയായ പ്രിൻസ് സാംസൺ (25) ആണ് വയനാട് പോലീസിന്റെ പിടിയിലായത്. പ്രതിയെ പിടികൂടിയത് സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന്.
കഴിഞ്ഞ 24 ന് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് എം ഡി എം എ യുമായി പിടിയിലായ ഷെഫീഖ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം ടാൻസാനിയൻ സ്വദേശിയിലേക്ക് എത്തിയത്. ഇയാളുടെ കയ്യിൽ നിന്നും മയക്ക് മരുന്നെന്ന് സംശയിക്കുന്ന 100 ഗ്രാം പൊടി പോലീസ് കണ്ടെടുത്തു. ഇത് പരിശോധനക്ക് അയക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി അറിയിച്ചു.