ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടും: കേന്ദ്രസർക്കാർ

ന്യൂഡൽഹി :   ആശമാരുടെ വേതനം കൂട്ടുമെന്ന് കേന്ദ്രസർക്കാർ. ആശാവർക്കർമാർക്ക് ധനസഹായമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം യോഗം ചേർന്ന് ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ രാജ്യസഭയിൽ അറിയിച്ചു. വേതനവുമായി ബന്ധപ്പെട്ട് കേരളത്തിന് പണം നൽകാനില്ലെന്നും ജെ.പി നഡ്ഡ വ്യക്തമാക്കി.ആശാവർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. നൽകിയ പണം വിനിയോഗിച്ചതിന്റെ വിശദാംശം കേരളം നൽകിയിട്ടില്ലെന്ന് പി.സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി നഡ്ഡ പറഞ്ഞു.അതേസമയം, വേതന വർധനവുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. ആരോപണങ്ങളും വിവാദങ്ങളും അധിക്ഷേപവുമൊക്കെ തുടർച്ചയായി വന്നതോടെ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *