പുല്‍പ്പള്ളി : എരിയപ്പള്ളി വേടങ്കോട് റോഡില്‍ കടുവയെ കണ്ടതായി പ്രദേശവാസി.ഇന്ന് രാത്രി 7.30ഓടെയാണ് കാപ്പിത്തോട്ടത്തില്‍ നിന്നും റോഡ് മുറിച്ചുകടക്കുന്ന കടുവയെ പ്രദേശവാസിയായ പ്രവീണ്‍ കണ്ടത്. ഇവിടുത്തെ കാപ്പിത്തോട്ടത്തില്‍തന്നെ കടുവയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് തെരച്ചില്‍ നടത്തി.