പുൽപ്പള്ളി : സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. നടവയൽ, പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുൽപ്പള്ളി പോലീസും ലഹരിവിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. പുൽപ്പള്ളി വിജയ സ്കൂളിന് മുൻവശം വച്ചാണ് 45 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. എസ്.ഐ കെ. സുകുമാരൻ, സി.പി.ഒമാരായ അനീഷ്, ജിഷ്ണു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി
