തിരുനെല്ലി: ബംഗാള്‍ സ്വദേശിയായ യുവാവിനെ കഞ്ചാവുമായി തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. എം.ഡി. അജ്‌ലം (27) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെ ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പോക്കറ്റില്‍ ഒളിപ്പിച്ച 50 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.മാനന്തവാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.ഡി. റോയ്ച്ചന്‍, തിരുനെല്ലി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍, സി.പി.ഒമാരായ ഹരീഷ്, മനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഞ്ചാവുമായി ബംഗാള്‍ സ്വദേശി പോലീസ് പിടിയിൽ
