മണ്ണാർക്കാട്: കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർഥിനി മരണപ്പെട്ടു. മേലെ അരിയൂര്‍ വാരിയത്ത് ഹരിദാസ്-രാധ ദമ്പതികളുടെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്.മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അവസാനവര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. തിരൂർക്കാട് ഐടിസിക്ക് സമീപം വൈകുന്നേരത്തോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി മറിഞ്ഞു, കെഎസ്ആർടിസി ബസിനും കേടുപാടുകൾ സംഭവിച്ചു.ബസ്സിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റതായിട്ടുള്ള വിവരം. പരുക്കേറ്റ 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ടുനിന്നു പാലക്കാട്ടേയ്ക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.