കൽപ്പറ്റ:മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ച് പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ എക്കാപറമ്പ് സ്വദേശി മുസ്ലിയാരകത്ത് വീട്ടിൽ മുഹമ്മദ് ആഷിഖ്. M (Age : 31) , തിരൂരങ്ങാടി പള്ളിക്കൽ കുറുന്തല പാലക്കണ്ടിപ്പറമ്പ് സ്വദേശി തൊണ്ടിക്കോടൻ വീട്ടിൽ ഫായിസ് മുബഷിർ T (Age: 30) , കൊണ്ടോട്ടി മുതുവള്ളൂർ മുണ്ടിലാക്കൽ തവനൂർ സ്വദേശി കുമ്പളപ്പറ്റ വീട്ടിൽ ജംഷാദ് T (Age : 23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിനും, 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച KL 54 J 0279 നമ്പറിലുള്ള Hyundai i20 കാറും , മയക്കുമരുന്ന് വിൽപ്പനക്ക് ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഇതിൽ മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയാണ്. ഇയാൾക്കെതിരെ മലപ്പുറം, എറണാകുളം ജില്ലയിൽ മയക്ക്മരുന്ന് കേസ് ഉണ്ട്. 300 ഗ്രാം MDMA കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ കൊച്ചി സിറ്റി പോലീസ് എത്തിച്ചേർന്ന് ഫോർമൽ അറസ്റ്റ് നടത്തി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് KM , സിവിൽ എക്സൈസ് ഓഫീസർമാരായ PP ശിവൻ, സജിത്ത് PC , വിഷ്ണു KK , അൻവർ സാദിഖ് , സുദീപ് B, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ KV എന്നിവർ പങ്കെടുത്തു. മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.
അതിമാരക മയക്കുമരുന്നായ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ
