മാനന്തവാടി: കുറ്റ്യാടി ചുരത്തിൽ കാർ യാത്രികൻ കാട്ടാന ആക്രമിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. വയനാട് സ്വദേശികളായ കാർ യാത്രക്കാർ കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിലുണ്ടായിരുന്നവർ തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ പാഞ്ഞ് അടുത്തത്.ചിന്നംവിളിച്ച് കാറിൽ ഇടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ കൂടുതൽആക്രമത്തിന് മുതിരാതെ ആന സ്വയം പിൻതിരിഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ
റിയാസ് തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. റോഡിൽ ആനയെ കണ്ടപ്പോൾ അരിക്ക് ചേർത്തത് കാർ നിർത്തിയെന്നും ഇത് കണ്ടതോടെ അത് പാഞ്ഞ് വാഹനത്തിന് നേരെ വരികയാണെന്നും റിയാസ് പറഞ്ഞു.