കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാടില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യാസറും ക്യാന്‍സര്‍ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും സുഹൃത്തുക്കള്‍. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം അക്രമത്തിന് ശേഷം യാസിര്‍ ബാലുശ്ശേരി എസ്സ്‌റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപക്ക് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കാറുമായി കടന്നു കളയുകയായിരുന്നു.
കക്കാട് സ്വദേശിനി ഷിബിലയാണ് യാസറിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.