കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു.417 കുടുംബങ്ങള്‍ അന്തിമ പട്ടികയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സര്‍ക്കാരിന് നല്‍കിയത്.255 കുടുംബങ്ങള്‍ ആദ്യ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടു.ഫേസ് 2 അ 89അന്തിമ പട്ടികയില്‍ കുടുംബങ്ങള്‍ ഫേസ് 2 ആ അന്തിമ പട്ടികകളില്‍ 73 കുടുംബങ്ങള്‍.മുണ്ടക്കൈ പ്രദേശത്തെ 17കുടുംബങ്ങളെ കൂടി അധികമായി പട്ടികകളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സര്‍ക്കാര്‍ പരിശോധനയ്ക്ക് വിട്ടു.പടവെട്ടിക്കുന്നും റാട്ടപാടിയും അട്ടമലയും പട്ടികയിലില്ല.