മക്ക: മലപ്പുറം എടവണ്ണപ്പാറ സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ മക്കയിൽ മരണപ്പെട്ടു. 24 വയസ്സായിരുന്നു പ്രായം. ഉംറക്ക് ശേഷം വിശ്രമിക്കുന്നതിനിടെയാണ് മരണം. ഇന്നലെ ശാരീരിക പ്രയാസം തോന്നി ആശുപത്രിയിൽ രാത്രിയോടെ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വിവാഹം നിശ്ചയിച്ചിരുന്ന ജുമാൻ രണ്ടുമാസം കഴിഞ്ഞ് നാട്ടിൽ പോകാൻ തീരുമാനിച്ചിരുന്നു. നാലു വർഷമായി മക്കയിലെ ജബൽ ഉമറിലെ കടയിൽ ഉപ്പ അഷറഫിൻ്റെ കൂടെയായിരുന്നു ജോലി. നടപടികൾ പൂർത്തിയാക്കി മക്കയിൽ കബറടക്കം നടത്തും.
മക്കയിൽ മലപ്പുറം സ്വദേശിയായ 24കാരൻ ഉംറക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
