മാനന്തവാടി : ജെസിയിലെ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെ.എം. ഹംസ [55] നെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള ഇയ്യാളുടെ കടയിലൂടെ വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഹാൻസും മറ്റും വിറ്റുവരുന്നതായ വിവരത്തെ തുടർന്ന് പോലീസ് ഇയ്യാളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് മാന്തവാടി എസ്.ഐ എം.സി പവനനും സംഘവും നടത്തിയ പരിശോധനയിലാണ് ഒമ്പത് ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ്, കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
നിരോധിത പുകയില ഉത്പന്നങ്ങളുമായി കച്ചവടക്കാരൻ അറസ്റ്റിൽ
