സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ ഹരിത വാർഡുകളുടെ പ്രഖ്യാപനം നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ വിവിധ വാർഡുകൾ ഹരിത വാർഡുകളായി പ്രഖ്യാപിച്ചത്.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് അവർകൾ നിർവഹിച്ചു . ഹരിത വാർഡുകളായി പ്രഖ്യാപിച്ച വാർഡുകളിൽ ഹരിത കർമ്മസേന 100% കളക്ഷൻ പൂർത്തീകരിച്ചിട്ടുള്ളതാണ്. വരുംദിവസങ്ങളിൽ നഗരസഭയുടെ മുഴുവൻ വാർഡുകളും ഹരിത വാർഡുകളായി പ്രഖ്യാപിക്കുന്ന നടപടി നടന്നുവരികയാണ്. ഹരിതവാർഡ് പ്രഖ്യാപന ചടങ്ങിന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു .നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ യോഗത്തിന് സ്വാഗതം ആശംസിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് മാലിന്യ മുക്ത നവകേരളം ക്യാമ്പയിനെ പറ്റി വിശദീകരിച്ചു. 100% പൂർത്തീകരിച്ച വാർഡുകൾക്കുള്ള സമ്മാനദാനം നഗരസഭ ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി കെ സഹദേവൻ അവർകൾ നിർവഹിച്ചു. കൗൺസിലർമാരായ ബിന്ദു പ്രമോദ്, നിഷ പി ആർ, ഷീബ ചാക്കോ, സംഷാദ് നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സുൽത്താൻ ബത്തേരി നഗരസഭ ഹരിത വാർഡുകളുടെ പ്രഖ്യാപനം നടത്തി
