ബത്തേരി :സാമൂഹ്യ വനവത്ക്കരണ വിഭാഗം വയനാട് ,സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, അന്താരാഷ്ട്ര വന ദിനാചരണം-2025 ൻ്റെ ഭാഗമായി ഡയറ്റ് സുൽത്താൻബത്തേരിയിൽ വച്ച് മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾ ,കുരുവിക്കൊരു കൂട് ,കുഞ്ഞിക്കിളിക്കൊരു കുടിനീർ പദ്ധതി ശ്രീ സംഷാദ് മരക്കാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വയനാട് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.ശ്രീ എം ടി ഹരിലാൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വയനാട് അദ്ധ്യക്ഷ പദം വഹിച്ചു,സ്വാഗതം ശ്രീ സെബാസ്റ്റ്യൻ കെ എം പ്രിൻസിപ്പൽ ഡയറ്റ്,ആശംസകൾ ശ്രീ സംഷാദ് പി കൗൺസിലർ 9 -ാം വാർഡ് സുൽത്താൻബത്തേരി നഗരസഭ , ശ്രീ ഡോക്ടർ മനോജ് കുമാർ ടി ഡയറ്റ് അധ്യാപകൻ, ശ്രീ നാസ്രറുള്ള ടി പി ഡയറ്റ് അധ്യാപകൻ, എന്നിവർ സംസാരിച്ചു,മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾ ശ്രീ ഓ വിഷ്ണു കൺസർവേഷൻ ബയോളജിസ്റ്റ് വയനാട് വൈൽഡ് ലൈഫ് ക്ലാസ്സ് എടുത്തു, ശ്രീ പി സുനിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് കൽപ്പറ്റ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു