പട്ടാമ്പി: വീട്ടിലെ ശുചിമുറിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ഞാങ്ങാട്ടിരി വി.ഐ.പി സ്ട്രീറ്റില്‍ താമസിക്കുന്ന പിണ്ണാക്കും പറമ്പില്‍ റിയാസിന്റെ മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്.
മാതാവിനൊപ്പം പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം. വീട്ടിലെ ശുചിമുറിയിലെ സ്വിച്ചില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വാണിയംകുളം പി.കെ.ദാസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാസ്-ഷാഹിദ ദമ്ബതികളുടെ ഏക മകൻ ആണ് ജാസിം. ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥിയാണ്.