തിരുവനന്തപുരം : മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും. ഞായറാഴ്‌ച ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. കെ. സുരേന്ദ്രൻ്റെ ഒഴിവിലേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇനി നടക്കുന്നതെല്ലാം നടപടിക്രമങ്ങൾ മാത്രമായിരിക്കും.