കൽപ്പറ്റ • പുനരധിവാസ ടൗൺ ഷിപ്പിനുള്ള ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് സമ്മതപത്രം നൽകാനുള്ള അവ സരം ഇന്ന് അവസാനിക്കാനിരിക്കെ, ഇതുവരെ സമ്മതപത്രം നൽകിയത് 122 പേർ. 107 പേർ വീടിനായും 15 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്. ഒന്നാം ഘട്ട ഗുണഭോക്തൃ പട്ടികയിൽ 242 പേരാണുള്ളത്. രണ്ടാംഘട്ട 2- എ , 2-ബി പട്ടികയിലെ ഗുണ ഭോക്താക്കൾക്ക് നാളെ മുതൽടൗൺഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നൽകാം. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിൽ ഉൾപ്പെട്ട 160 ഗുണഭോക്താക്കൾക്ക് വില്ലേജ് ഓ ഫിസർ മുഖേന വീടുകളിലെത്തി സമ്മതപത്രത്തിനുള്ള ഫോം നൽകിത്തുടങ്ങിയതായി കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. ടൗൺഷിപ്പിൽ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോ ക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും