കോഴിക്കോട് :ദേശീയപാത 766 താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം.റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചുകൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞു കയറുകയായിരുന്നു.
താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂർ 53 വയസ്സ്, കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് 40 വയസ്സ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ 42 വയസ്സ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.ഗഫൂറിന്റെ പരിക്ക് ഗുരുതരം ആണെന്നാണ് ലഭിച്ച വിവരം.