ബത്തേരി: സുൽത്താൻബത്തേരി നഗരസഭയുടെ 2025-26 വർഷത്തെ ബഡ്‌ജറ്റ് ഡെപ്യൂട്ടി ചെയർപേഴ്‌സൻ എൽസി പൗലോസ് അവതരിപ്പിച്ചു.984431178രൂപ വരവും 974931178രൂപ ചിലവും 9500000രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന മിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഉദ്പാദനമേഖലയിൽ രണ്ട് കോടി 23 ലക്ഷത്തി പതിനഞ്ചായിരം രൂപയും സേവന മേഖലയിൽ 19 കോടി 25 ലക്ഷത്തി 78220 രൂപയും പശ്ചാത്തല മേഖലയിൽ 40 കോടി 65 ലക്ഷത്തി 93500 രൂപയും ഉൾപ്പെടുത്തിയിട്ടുള്ളതും വയോജനങ്ങൾ വനിതകൾ, കുട്ടികൾ, വിഭിന്നശേഷി, ഭിന്നലിംഗം തുടങ്ങി സമസ് മേഖലയുടെയും വികസനം ലക്ഷ്യം വച്ചു കൊണ്ടുള്ള സാമൂഹ്യ സേവന മേഖലകൾക്ക് ഊന്നൽ നൽകിയിട്ടുള്ള ബജറ്റ് ആണ്.
മാലിന്യ നിർമ്മാർജനം ലക്ഷ്യം വച്ചു കൊണ്ട് ജനങ്ങളിൽ ഒരു സംസ്കാരം ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള പദ്ധതികളും ശുചിത്വ നഗരം വിഭാവനം ചെയ്യുന്നു. സീറോ കാർബൺന്റെ ഭാഗമായി കാർബൺ സന്തുലിത നഗരസഭയിലേക്കുള്ള പുത്തൻ ചുവടുവയ്‌പുകൾ ബഡ്‌ജറ്റ് മുന്നോട്ടു വെയ്ക്കുന്നു.
നഗരസഭയെ സ്‌മാർട്ടാക്കുന്നതിനും വിജ്ഞാന സാംസ്കാരിക നഗരമാക്കുന്നതിനുമുള്ള ഊന്നലുകൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റ് 2025 നാടിൻ്റെ ഉത്സവമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊജിതമാക്കിയതായി ചെയർപേഴ്സൻ ടി.കെ. രമേശ് പറഞ്ഞു.ബഡ്‌ജറ്റ് സമ്മേളനത്തിൽ നഗരസഭ സീനിയർ സെക്രട്ടറി കെഎം സൈനുദ്ദീൻ സ്വാഗതം ആശംസിച്ചു. ചെയർമാൻ ടി.കെ.രമേശ് ബഡ്‌ജറ്റ് പ്രസംഗം നടത്തി.