മലപ്പുറം: മലപ്പുറം കമ്പളക്കല്ലിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. വഴിക്കടവ് കമ്പളക്കല്ല് സ്വദേശി നാസർ (28) ആണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും കമ്പളക്കല്ല് മേഖലയിൽ വൈദ്യുതി തകർന്നിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. നാസറിന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം..!
