തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി.

തവിഞ്ഞാൽ: ജനഹിതം അറിഞ്ഞ് പദ്ധതികൾ നടപ്പിലാക്കുന്നതിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്ക. വിദ്യാഭ്യാസ പുരോഗതിക്കും വനിതാ വികസനത്തിനും ടൂറിസം മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക ക്ഷീര മേഖലയ്ക്കും മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ കർഷകർക്കും വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ഏറെ ഗുണകരമാണ് ഇൻ്റാക്റ്റീവ് പാനൽ പോലുള്ള പുതിയ പദ്ധതികൾ വിദ്യാഭ്യാസ മേഖലയിൽ ഗുണകരമാകും വിദ്യാദ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിക്കാനും സഹായിക്കും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. പഞ്ചായത്ത് നടത്തുന്ന പെയിൻ ആന്റ് പാലിയേറ്റിവ് പ്രവർത്തനവും ശുചിത്വ മേഖലയിലെ ഇടപെടലും ക്ഷീര കാർഷിക മേഖലയിലെ പ്രവർനങ്ങളും അഭിനന്ദനം അർഹിക്കുന്നു കേരളത്തിലെ പ്രാദേശിക ഭരണകൂടങ്ങൾ ഇന്ത്യക്ക് മാതൃകയാണെന്നും പ്രിയങ്ക പറഞ്ഞു.

 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് അധ്യക്ഷത വഹിച്ചു. ടി.സിദിഖ് എംഎൽഎ, ഐസി ബാലകൃഷ്ണ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ, മുൻ മന്ത്രി പി കെ ജയലക്ഷ‌ി, എം ജി ബിജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പാറക്കൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലജി തോമസ്, സ്വപ്‌ന പ്രിൻസ്, കമറുന്നീസ കോമ്പി, മീനാക്ഷി രാമൻ, അസീസ് വാളാട്, കെ.ഷബിത, ടി.കെ. അയ്യപ്പൻ, ജോസ് കൈനി കന്നേൽ, സെക്രട്ടറി സുധീർ സി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥ തുടങ്ങിയവർ പങ്കെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *