ബാങ്കോക്കിലും മ്യാൻമറിലും വൻ ഭൂചലനം. മ്യാൻമറിൽ 7.7ഉം ബാങ്കോക്കിൽ 7.3 ഉം തീവ്രത രേഖപ്പെടുത്തി. പ്രഭവകേന്ദ്രം മ്യാൻമറിലെ നഗരത്തിൽ നിന്ന് 17 കി.മീ. അകലെ . മ്യാംഡെലേയിലും ബാങ്കോക്കിലും കെട്ടിടങ്ങൾ തകർന്നുവീണു . പരിഭ്രാന്തരായ ജനങ്ങൾ ഇറങ്ങിയോടി.
വെള്ളിയാഴ്ച രാവിലെ 11.50 ഓടെയാണ് 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തത്., തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. മ്യാന്മാറിലെ മണ്ടാലെ നഗരത്തിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ മാറി ഭൂമിക്കടിയിൽ പത്തുകിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് ഡൽഹിയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.ഇന്ത്യൻ തീരത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.